കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും

തിരുവനന്തപുരം: കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കവളപാറയില്‍ 11 പേരേയും പുത്തുമലയില്‍ 5 പേരെയും ആയിരുന്നു കണ്ടെത്താന്‍ ഉണ്ടായിരുന്നത്.

ദുരന്തത്തില്‍പ്പെട്ട് കാണാതായ ശേഷം പിന്നീട് മൃതദേഹം കണ്ടെത്തിയ ആളുകളുടെ ബന്ധുക്കള്‍ക്ക് നല്‍കിയ അതേ സഹായങ്ങള്‍ തന്നെ ഇനിയും കണ്ടെത്താന്‍ സാധിക്കാത്തവരുടെ ബന്ധുക്കള്‍ക്കും നല്‍കാനാണ് തീരുമാനം.

ജില്ലാ ഭരണകൂടമാണ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതു അനുവദിച്ചു കൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.

Exit mobile version