ന്യൂഡല്‍ഹി: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല വിഷയം സ്വാധീനിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയുടെ ശബരിമല സ്ത്രീ പ്രവേശന പരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോടിയേരി.
കേരളത്തില്‍ നടക്കാന്‍ പോകുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല വിഷയം സ്വാധീനിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാക്കിയ ബിജെപി പോലും നിയമനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ നിലപാട് മാറ്റിയെന്നും കോടിയേരി ഓര്‍മ്മപ്പെടുത്തി.
മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നിലപാടെടുത്തിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.