നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ കെ ഗോപിയാണ് (56) മരിച്ചത്. ഡിപ്പോയില്‍ നിന്നും യാത്രക്കാരുമായി കുളത്തൂരിലേക്ക് പോയി മടങ്ങി വരുന്നവഴിയാണ് സംഭവം.
ബസ് ഓടിക്കുന്നതിനിടെ ഗോപിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഗോപി കുഴഞ്ഞു വീഴുകയായിരുന്നു. ഇത് കണ്ട് യാത്രക്കാര്‍ നെയ്യാറ്റിന്‍കരയിലെ ഡിപ്പോയില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സുമായി എത്തിയ അധികൃതര്‍ ഗോപിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കടുത്ത അവശതയിലും ബസ് റോഡരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയത് വന്‍ ദുരന്തം ഒഴുവായി. ഗോപി കഴിഞ്ഞ മെയില്‍ വിരമിച്ചെങ്കിലും താല്‍ക്കാലിക ഡ്രൈവറായി തുടരുകയായിരുന്നു. ഭാര്യ ഗീത, മക്കള്‍ അരുണ്‍, അഞ്ജു. മരുമക്കള്‍ സന്ധ്യ, ഗണേഷ്.
Discussion about this post