ആലപ്പുഴ: അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. ബിജെപിയുമായി ഇടഞ്ഞ് നില്ക്കുന്ന ബിഡിജെഎസിന്റെ ഇടതുമുന്നണി മുന്നണി പ്രവേശനം തള്ളാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ബിഡിജെഎസിന് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് അരൂരില്‍ അവര്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ഒരു മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍പ് ബിഡിജെഎസിലുള്ളവര്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരുമായിരുന്നു. അരൂരില്‍ ബിജെപിക്ക് അവര്‍ വോട്ട് ചെയ്യില്ല. അവിടെ നിന്ന് അവര്‍ക്ക് പരിഗണന ലഭിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ഒരു അഭിപ്രായവും പറയാനാവില്ല. ഒരു വര്‍ഗീയ പ്രസ്ഥാനത്തേയോ കുത്തക മുതലാളി പ്രസ്ഥാനത്തേയോ തങ്ങള്‍ക്ക് മുന്നണിയിലെടുക്കാനാവില്ലെന്നും മറ്റു തരത്തില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും ചില പാര്‍ട്ടികളെ സഹകരിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post