മാവേലിക്കര: മാവേലിക്കരയില്‍ മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ മകനെതിരെ മാവേലിക്കര കുറത്തിക്കാട് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് നടപടിയുമായി കേരളാ പോലീസ് രംഗത്തെത്തിയത്. സംഭവത്തില്‍ മാവേലിക്കര കല്ലുമല സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു ട്രോളിലൂടെയാണ് മകനെതിരെ കേസെടുത്ത വിവരം അറിയിച്ചത്. മദ്യപിക്കാന്‍ പണം നല്‍ക്കാത്തതിന് അച്ഛന്റെ ഉടുമുണ്ട് പറിച്ചെടുത്ത ശേഷം ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.
എനിക്ക് താനല്ലാതെ മറ്റാര് കാശ് തരുമെന്നും മകന് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിതാവിനെ തല്ലുന്നത് കണ്ട് അമ്മ തടയാന്‍ ശ്രമിക്കുന്നതും സമീപത്ത് നിന്ന് നാട്ടുകാര്‍ക്ക് നേരെ തട്ടികയറുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം മകനെ തടയാനോ തിരിച്ചടിക്കാനോ അച്ഛന് ശ്രമിക്കുന്നില്ല.
അവന് എന്നെ കൊല്ലട്ടെ എന്നാണ് പിതാവ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് നടപടിയുമായി രംഗത്തെത്തി. അതേസമയം പോലീസിന്റെ പോസ്റ്റിനു താഴെ നടപടിയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post