ഗുരുവായൂര്‍:ബിംബശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം. വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒമ്പതുവരെയും വെള്ളിയാഴ്ച രാവിലെ ശീവേലിക്ക് ശേഷം ഒമ്പതരവരെയും ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല.
ക്ഷേത്രത്തില്‍ രണ്ടര മണിക്കൂര്‍ വരെയാണ് നിയന്ത്രണമുണ്ടാകുക. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് അമ്പലത്തിന് പുറമെ നിന്ന് ദര്‍ശനം നടത്താം. വെള്ളിയാഴ്ച രാത്രി ശ്രീഭൂതബലിയുള്ളതിനാല്‍ രാത്രി ഏഴിനു ശേഷം ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്ന എട്ടരവരെ നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല.
Discussion about this post