കൊച്ചി: നടന് ടൊവീനോ തോമസിനെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷിച്ച് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ടൊവീനോ. അപ്പോഴാണ് ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ ടൊവിനോയുടെ കാര്‍ കുടുങ്ങിയത്.
വൈകീട്ട് ആറിന് തുടങ്ങേണ്ട ഉദ്ഘാടനച്ചടങ്ങിനായി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറാണ് ടോവീനോയ്ക്കായി കാത്തിരുന്നത്. ഈ സമയമത്രയും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയായിരുന്നു നടന്.
അതേസമയം, ‘ ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നു..’ എന്ന് ടൊവീനോ പോലീസ് മേലധികാരിയെ വിളിച്ചറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ ഡ്യൂട്ടിചെയ്തിരുന്ന പോലീസ് ഓഫീസര്‍ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പള്ളി വീട്ടില്‍ സുനില്‍കുമാര്‍ ബൈക്കില്‍ ടോവീനോയെ ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു.
ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനത്തിനും സുനില്‍ അര്‍ഹനായി. ടോവീനോയുടെ കടുത്ത ആരാധകനായ സുനില്‍കുമാര്‍ തന്റെ ഇഷ്ടതാരത്തിനോടൊപ്പം യാത്രചെയ്യാനായതിന്റെയും ഒരുമിച്ചുനിന്ന് ഫോട്ടോ എടുത്തതിന്റെയും സന്തോഷത്തിലാണ്.
Discussion about this post