കല്‍പ്പറ്റ: വയനാട്ടില്‍ പാടങ്ങളില്‍ പണിയെടുക്കാന്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍. കൃഷി പണിക്ക് വിളിച്ചിരുന്ന ആദിവാസി തൊഴിലാളികള്‍ മറ്റു ജോലിതേടി പോയതാണ് വയനാട്ടിലെ കൃഷിയിറക്കലില്‍ തിരിച്ചടിയായത്. ഒരു ഏക്കറ് പാടത്ത് ഞാറ് പറിച്ച് നടുന്നതിന് അന്യസംസ്ഥാന തൊഴിലാളിക്ക് നല്‍കേണ്ടത് 1000 രീപയാണ്.
നാട്ടിലെ തൊഴിലാളികള്‍ക്കാണെങ്കില്‍ വെവ്വേറെ കൂലി നല്‍കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു. അതേസമയം നാട്ടിലെ തൊഴിലാളികളെ കാള്‍ അന്യസംസ്ഥാനത്തൊഴിലാളില് കാര്‍ഷിക ജോലിയെല്ലാം വേഗത്തില്‍ തീര്‍ക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിയിറക്കുന്ന സീസണ് നോക്കിയാണ് അന്യസംസ്ഥാന ഓരോ നാട്ടിലും സംഘമായി എത്തുന്നത്.
മഴ കുറഞ്ഞപ്പോള്‍ പലര്‍ക്കും പാടത്തേക്കിറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ജോലിയെടുക്കാന്‍ ബംഗാളികളെ ലഭിച്ചതോടെ പാടങ്ങള്‍ തരിശിടാന്‍ താല്‍പ്പര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.