ശക്തമായ മഴ; ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

മഴ പ്രവചനത്തെ തുടര്‍ന്ന് ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ പ്രവചനത്തെ തുടര്‍ന്ന് ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരയാണ് മഴയ്ക്ക് സാധ്യത. ഇന്നലെ എറണാകുളം ജില്ലയില്‍ രാത്രി കനത്ത മഴയാണ് ലഭിച്ചത്.

കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ ജനങ്ങള്‍ ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ഇത്തവണ 2345 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. സാധാരണ ശരാശരി 2049 മില്ലിമീറ്റര്‍ മഴയാണ് പെയ്യേണ്ടത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇടവപ്പാതിക്കാലത്ത് കേരളത്തില്‍ 14% അധിക മഴയാണു ലഭിച്ചത്.

Exit mobile version