കൊച്ചി: തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി കേരളത്തിലേക്ക് വന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങളെ വെല്ലുവിളിച്ചാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇത്തരത്തില്‍ ദര്‍ശനം നടത്തുന്നത് ശരിയല്ല. പലകേസുകളില്‍ പ്രതിയാണ് തൃപ്തി. അവരെ തിരിച്ചയയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഭക്തരുടെ പ്രതിഷേധമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തു നടക്കുന്നത്. ഇത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കണ്ടില്ലെന്ന് നടിക്കരുത്. ശബരിമല കയറാന്‍ വന്ന തൃപ്തി ദേശായി പല കേസുകളിലും പ്രതിയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
Discussion about this post