തൃശ്ശൂര്‍: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്ഷിക ദിനത്തില്‍ ‘മഹാത്മാ ഗാന്ധി’യെന്ന് എഴുതി ആദ്യാക്ഷരം കുറിച്ച് കുഞ്ഞ് മെഹദ് ബാരി. തൃശ്ശൂര്‍ കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ശ്യാം കുമാറിന്റെയും സോയ ജോസഫിന്റെയും മകനാണ് മെഹദ് ബാരി.
സിഎംപി നേതാവ് സിപി ജോണ്‍ ആണ് കുഞ്ഞിന് ആദ്യാക്ഷരം പകര്‍ന്നത്. കിഴൂര്‍ ജനതാ ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ചടങ്ങിന് ശേഷമായിരുന്നു ആദ്യാക്ഷരം കുറിച്ചത്.
വായനശാല പ്രവര്‍ത്തകരുടെയും മറ്റുള്ളവരുടെയും നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
Discussion about this post