കൊച്ചി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ടിഎം കൃഷ്ണയുടെ സംഗീത പരിപാടി റദ്ദാക്കിയ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലപാടിനെ അപലപിച്ച് ഡിവൈഎഫ്ഐ. സംസ്കാരം, കല ഈ വാക്കുകള്‍ കേള്‍ക്കുമ്പോഴേ തോക്കെടുക്കാനുള്ള തോന്നല്‍ ഫാസിസ്റ്റുകള്‍ക്കും വര്‍ഗീയവാദികള്‍ക്കും ജന്മസിദ്ധമാണെന്ന് സംഗീതജ്ഞന് ടിഎം കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു.
ഒടുവില്‍ അവര്‍ പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞന് ടിഎം കൃഷ്ണയേയും തേടിയെത്തിയിരിക്കുന്നു. സംഘ പരിവാര്‍ ഭീഷണി കാരണം ഡല്‍ഹിയില്‍ നടത്താനി സംഗീത പരിപാടിയില്‍ നിന്ന് എയര്‍പോര്‍ട് അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറിയിരിക്കുന്നു. സംഗീതത്തിലെ ജാതീയതയ്ക്ക് എതിരായും യേശുവിനെയും അള്ളാഹുവിനേയും പറ്റി പാടുന്നതുമാണ് സംഘപരിവാറിനെ പ്രകോപിതരാക്കിയത്.
സംഘപരിവാര്‍ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ശിരസ്സ് കുനിക്കാത്തവരെ ചരിത്രം ധീരര്‍ എന്ന് തന്നെ അടയാളപ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ തീവ്രവലതുപക്ഷ ചിന്താഗതിക്കാരില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനം നേരിട്ട പ്രശസ്ത സംഗീതജ്ഞന് ടിഎം കൃഷ്ണയുടെ സംഗീത പരിപാടിയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്മാറി. ഈ മാസം 17, 18 തീയതികളില്‍ ഡല്‍ഹിയില്‍ വച്ച് നടക്കാനിരുന്ന സംഗീതപരിപാടിയാണ് റദ്ദാക്കിയത്. ഒരു സാംസ്കാരിക സംഘടനയും എയര്‍പോര്‍ട്ട് അതോറിറ്റിയുമായിരുന്നു പരിപാടിയുടെ സംഘാടകര്‍.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയ സുഹൃത്ത് ടി.എം കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം.
സംസ്ക്കാരം, കല ഈ വാക്കുകള്‍ കേള്‍ക്കുമ്പോഴേ തോക്കെടുക്കാനുള്ള തോന്നല്‍ ഫാസിസ്റ്റുകള്‍ക്കും വര്ഗീ വാദികള്‍ക്കും ജന്മസിദ്ധമാണ്.
ഒടുവില്‍ അവര്‍ പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞന് ടി.എം കൃഷ്ണയേയും തേടിയെത്തിയിരിക്കുന്നു. സംഘ പരിവാര്‍ ഭീഷണി കാരണം ഡല്‍ഹിയില്‍ നടത്താനി സംഗീത പരിപാടിയില്‍ നിന്ന് എയര്‍പോര്‍ട് അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറിയിരിക്കുന്നു
സംഗീതത്തിലെ ജാതീയതയ്ക്ക് എതിരായും യേശുവിനെയും അള്ളാഹുവിനേയും പറ്റി പാടുന്നതുമാണ് സംഘപരിവാറിനെ പ്രകോപിതരാക്കിയത്.
സംഘപരിവാര്‍ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴും ശിരസ്സ് കുനിക്കാത്തവരെ ചരിത്രം ധീരര്‍ എന്ന് തന്നെ അടയാളപ്പെടുത്തും
Discussion about this post