കോഴിക്കോട്; കോഴിക്കോട് ബീച്ചില്‍ കടല്‍പാലം തകര്‍ന്ന് വീണ സംഭവത്തില്‍ അപകടസാധ്യത കണക്കിലെടുത്ത് പാലം പൂര്‍ണ്ണമായും പൊളിച്ച് മാറ്റാന്‍ നടപടി. നലവില്‍ 13 പേര്‍ക്ക് പരിക്കേറ്റതായാണ് കണ്ടെത്തിയത്. എന്നാല്‍ സ്ലാബുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം ഉള്ളതിനാല്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
കാലങ്ങളോളം പഴക്കമുള്ള കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പാലത്തിന്റെ ഒരു ഭാഗമാണ് ഇന്നലെ രാത്രി പൊളിഞ്ഞു വീണത്. സംഭവത്തില്‍ പരിസരത്ത് ഉണ്ടായിരുന്ന 13 പേര്‍ക്ക് പരിക്കേറ്റതായി കണ്ടെത്തി. ഇവരെ ബീച്ച് ഈശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുള്ളതായി സംശയം നിലനില്‍ക്കുന്നതിനാല്‍ തെരച്ചില്‍ തുടരുകയാണ്.
പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ജെസിബി എത്തി സ്ലാബുകള്‍ നീക്കി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. അതേസമയം അപകടം നടന്ന ഭാഗത്ത് കടലില്‍ രക്തം കണ്ടുവെന്ന് ദൃക്‌സാക്ഷികളില്‍ ചിലര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോവെന്ന് പരിശോധന നടത്തിവരുകയാണ്. സംഭവത്തിന് പിന്നാലെ പാലം പൂര്‍ണ്ണമായും പൊളിച്ച് നീക്കാന്‍ നടപടി തുടങ്ങി.
Discussion about this post