കരുനാഗപ്പള്ളിയില്‍ കാറുകളില്‍ വില്‍പനക്കെത്തിച്ച വിദേശമദ്യം പിടികൂടി

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കൊല്ലം: കാറുകളില്‍ വില്‍പനക്കെത്തിച്ച വിദേശമദ്യം പിടികൂടി. കരുനാഗപ്പള്ളിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 82 കുപ്പി ഗോവന്‍ വിദേശമദ്യമാണ് കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശികളായ ജോബിന്‍ തോമസ്, അഖില്‍ എന്നിവരാണ് പിടിയിലായത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷ്ണം ആരംഭിച്ചു.

കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന നടത്തുന്നുണ്ടെന്ന് കിട്ടിയ വിവരത്തിലായിരുന്നു പരിശോധന. രാത്രി നടത്തിയ പരിശോധനയിലായിരുന്നു പ്രതികളെ പിടികൂടിയത്.

കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം സംശയകരമായി പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ കണ്ടെത്തുകയായിരുന്നു. പരിശോധന നടത്തിയപ്പോള്‍ ഒരു വാഹനത്തില്‍ 37 കുപ്പി ഗോവന്‍ വിദേശ മദ്യവും രണ്ടാമത്തെ വാഹനത്തില്‍ 45 കുപ്പി മദ്യവുമാണ് കണ്ടെത്തിയത്.

ഇവര്‍ മുമ്പും വിദേശമദ്യം വില്‍പന നടത്തിയതായി അന്വേഷ്ണ സംഘം കണ്ടെത്തി.
ആഘോഷ ദിവസങ്ങളിലും ഡ്രൈ ഡേകളലും ഇവരുടെ വിദേശമദ്യം ഇവിടെ സജ്ജീവമായിരുന്നു.
സംഭവത്തില്‍ ഇനിയും നാലുപേര്‍ ഉള്ളതായി കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷ്ണം ആരംഭിച്ചു.

Exit mobile version