തിരുവനന്തപുരം: സംസ്ഥാനത്ത് കാല്‍ നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ കാലവര്‍ഷമാണിതെന്നാണ് കാലാവസ്ഥ നിരീക്‌ളണ കേന്ദ്രം പറയുന്നത്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റബര്‍ 30 വരെ ഉണ്ടാകുന്ന കാലവര്‍ഷം ഇത്തവണ മൂന്നാഴ്ച കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത്തവണ ഒരാഴ്ച വൈകിയാണ് സംസ്ഥാനത്ത് മഴയെത്തിയത്.
ശരാശരി ലഭിക്കേണ്ട മഴയെക്കാള്‍ ഇത്തവണ 33 ശതമാനത്തിന്റെ കുറവാണ് ജൂണില്‍ ലഭിച്ചത്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ മഴ ശരാശരിയെക്കാള്‍ അധികമഴയാണ് ലഭിച്ചത്. രാജ്യത്തുടനീളം കണക്കിലെടുക്കുമ്പോള്‍ ഇതുവരെ 10 ശതമാനം മഴയാണ് അധികമഴ ലഭിച്ചത്. കേരളത്തില്‍ ഇത്തവണ ഇതുവരെ 14 ശതമാനം അധികം മഴയാണ് കിട്ടിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയിലും കൂടുതല്‍ അധികമഴയാണ് രേഖപ്പെടുത്തിയത്.