കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്കിയ രേഖകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു. മരട് നഗരസഭ കാര്യാലയത്തിലാണ് സംഘം പരിശോധന നടത്തുന്നത്. രേഖകള്‍ കണ്ടെത്താനും ഫയലുകള്‍ പരിശോധിക്കാനുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നഗരസഭ കാര്യാലയത്തിലെത്തിയത്.
അതിനിടെ താമസ്ഥലം ഒഴിഞ്ഞുപോകില്ലെന്ന് പറഞ്ഞ് ഫ്‌ളാറ്റുടമകള്‍ രംഗത്തെത്തി. പുതിയ താമസസ്ഥലം സംബന്ധിച്ച് ഉറപ്പ് ലഭിക്കാതെ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുപോകില്ലെന്നാണ് ഇവര്‍ പറയുന്നത്. ജില്ലാ ഭരണകൂടം നല്കിയ പട്ടികയിലുള്ള താമസസ്ഥലങ്ങളില്‍ പലയിടത്തും ഒഴിവില്ലെന്നും ചില ഫ്‌ളാറ്റുകളില്‍ ഉയര്‍ന്ന വാടകയാണ് ചോദിക്കുന്നതെന്നും ഉടമകള്‍ പറയുന്നു.
താത്കാലിക താമസസ്ഥലത്തെ സംബന്ധിച്ച് മതിയായ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഫ്‌ളാറ്റുകള്‍ ഒഴിയുകയുള്ളൂവെന്നാണ് ഇവര്‍ പറയുന്നത്. ഇതോടെ നിശ്ചിതസമയത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കല്‍ അസാധ്യമാകുമെന്നാണ് സൂചന.
Discussion about this post