ബാലുശ്ശേരി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കവ്വെ യുവാവ് കുഴിയില്‍ വീണ് മരിച്ചു.
എംഎം പറമ്പ് മൊകായിക്കല്‍ ശ്രീകാര്‍ത്തികയില്‍ രാജന്റെ മകന് വിപിന്‍രാജ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
യുവാവ് നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിനു ലിഫ്റ്റ് നിര്‍മ്മിക്കാന്‍ എടുത്ത കുഴിയില്‍ വീണാണ് മരിച്ചത്. ഇന്നലെ രാത്രി 10നു ശേഷമാണ് സംഭവം. ബാലുശ്ശേരി ടൗണില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ വിപിന്‍രാജിന് ഒരു ഫോണ്‍ കോള്‍ വന്നു തുടര്‍ന്ന് ഫോണില്‍ സംസാരിച്ച് കൊണ്ട് യുവാവ് നടന്നു. ഏറെ നേരം കഴിഞ്ഞിട്ടും വിപിനിനെ കാണാതായതിനെ തുടര്‍ന്ന് കൂടെ ഉള്ളവര്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് പോലീസും പ്രദേശത്ത് ഉണ്ടായിരുന്നവരും നടത്തിയ തെരച്ചിലിലാണ് ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍മാണത്തിലുള്ള കെട്ടിടത്തിനു ലിഫ്റ്റ് നിര്‍മ്മിക്കാന്‍ എടുത്ത കുഴിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടത്. വിപിന്‍രാജ് സ്വകാര്യ ചോക്ലേറ്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. അമ്മ: പ്രസന്ന. സഹോദരന്: ജിത്തു.
Discussion about this post