തിരുവനന്തപുരം: സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വിലയേറുകയാണ്. കമ്പോളത്തില്‍ മത്സരകാഴ്ച തന്നെയാണ് കാണുന്നത്. ഇതിനു പിന്നാലെ തക്കാളി, ഇഞ്ചി, ചെറുനാരങ്ങയ്ക്കും വിലയേറുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടയിലാണ് വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.
പച്ചക്കറികള്‍ വില കുറച്ച് ലഭിക്കുന്ന കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് അമ്പത് രൂപ നല്‍കണം. ചെറിയ ഉള്ളിക്ക് രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപത് രൂപ കൂടി 80 രൂപയില്‍ എത്തിയിരിക്കുകയാണ്. 160 രൂപയുണ്ടായിരുന്ന വെളളുത്തുള്ളിക്ക് ഇപ്പോള്‍ 200 രൂപയും നല്‍കണം.
ഓണത്തിന് പതിനഞ്ച് രൂപയ്ക്ക് ലഭിച്ച തക്കാളി ഇന്ന് വാങ്ങണമെങ്കില്‍ പത്ത് രൂപ അധികം നല്‍കണം. ഒരു കിലോ ഇഞ്ചിക്ക് അമ്പത് രൂപയാണ് കൂടിയത്. നാരങ്ങാ വെള്ളത്തിനുപോലും ചെറുനാരങ്ങ വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. കാരണം നൂറു രൂപ കൊടുത്താലെ ഒരു കിലോ ചെറുനാരങ്ങ ലഭിക്കുകയുള്ളൂ.
Discussion about this post