തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവും വിവാദങ്ങളെയും തുടര്‍ന്ന് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് പ്രവാസിയായ വഫ ഫിറോസ്. വഫയുടെ പേരിലുള്ള കാറ് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഓടിച്ചുണ്ടായ അപകടത്തിലാണ് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ വഫ ഫിറോസില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വഫ. ഫിറോസ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും, ഫിറോസിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും വഫ വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തിന് എന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ല. ചെറുപ്പം മുതല്‍ അറിയാവുന്ന ആളാണ്. എന്നിട്ടും ഈ വിവാദസമയത്ത് തുടക്കം ഒപ്പം നിന്നെങ്കിലും പിന്നീട് വിവാഹമോചനം തേടി നോട്ടീസ് അയച്ചു.
താന്‍ മദ്യപിക്കില്ലെന്നും ഡാന്‍സ് പാര്‍ട്ടികളില്‍ പോയിട്ടില്ലെന്നും വഫ പറയുന്നു. അബോര്ഷന് ഫിറോസ് തന്നെയാണ് തന്നെ നാട്ടിലേക്ക് അയച്ചതെന്നും വഫ പറയുന്നു.
മകള്‍ക്ക് 16 വയസായി. ശ്രീറാം എന്റെ സുഹൃത്താണ്. അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി എന്നത് ശരിവയ്ക്കുന്നു. എന്നാല്‍ അതിന് മോശപ്പെട്ട ഒരു അര്‍ഥമില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ എന്റെ മകളോട് പറഞ്ഞിട്ട് പോകുമോ?. എനിക്ക് ഡ്രൈവിങ് വലിയ ഇഷ്ടമാണ്. അതുകൊണ്ടു കൂടിയാണ് കാറെടുത്ത് പോയത്. പക്ഷേ ആക്സിഡന്റായി പോയി..’ വഫ പറയുന്നു.
വീഡിയോ കാണാം:
Video Courtesy: Manorama News
Discussion about this post