കൊച്ചി: സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തന സമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചു. ഉച്ചഭക്ഷണ സമയം രണ്ടു മണി മുതല്‍ രണ്ടരവരെയായി നിജപ്പെടുത്തുകയും ചെയ്തു.
തീരുമാനം ഒക്ടോബര്‍ 1, ചൊവ്വാഴ്ച മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും. ഇതോടെ രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു മണി വരെ ഇടപാടുകാര്‍ക്ക് ബാങ്കിങ് സേവനം ലഭ്യമാകും.
പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയാണ് തീരുമാനിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ മൂന്നര വരെയായിരുന്നു ബാങ്കിങ് സമയം.
Discussion about this post