തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നടതുറക്കാനിരിക്കെ ശബരിമല സന്ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നു തന്നെ പോലീസ് മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.
തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ വഴി നീളെ പ്രതിഷേധം ഉണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കാന്‍ തീരുമാനിച്ച നിലയ്ക്ക് ജനുവരി 22 വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. യുവതികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വരുന്ന 66 ദിവസവും ശബരിമലക്ക് കാവല്‍ നില്‍ക്കുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post