തേക്കടി ബോട്ട് ദുരന്തത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്; തുടരന്വേഷണം നടത്തണമെന്ന് ജില്ലാ കോടതി

ഇടുക്കി: തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുമ്പോളും നടപടിക്രമങ്ങള്‍ എങ്ങും എത്തിയില്ല. നാല്‍പ്പത്തിയഞ്ച് പേരുടെ ജീവനെടുത്ത ദുരന്തം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദുരന്തത്തിന് ഇടയാക്കിയ മുഴുവന്‍ പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും ക്രൈംബ്രാഞ്ചിനായിട്ടില്ല എന്നത് വിലയൊരു പോരായ്മയാണ്.

ബോട്ടില്‍ കൂടുതല്‍ സഞ്ചാരികളെ കയറ്റിയതും, ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതിരുന്നതും
ബോട്ടിന്റെ അശാസ്ത്രീയ നിര്‍മ്മാണവും തുടങ്ങിയ പല അപകടകാരണങ്ങളാണ് വിവിധ അന്വേഷണസംഘങ്ങള്‍ കണ്ടെത്തിയത്.

ക്രൈംബ്രാഞ്ച് ആദ്യം നല്‍കിയ കുറ്റപത്രം തള്ളിയ കോടതി, പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ മാസമാണ് ഇതില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനായത്. ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവരാണ് ആദ്യ ചാര്‍ജ് ഷീറ്റിലുള്ളത്. ബോട്ട് നിര്‍മ്മിച്ചവരും , നീറ്റിലിറക്കാന്‍ അനുമതി നല്‍കിയവരുമുള്‍പ്പെടുന്ന രണ്ടാം കുറ്റപത്രം ഉടന്‍ നല്‍കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി സാബുമാത്യു പറയുന്നത്. എന്നാല്‍ വലിയ അഴിമതിയുടെ ഭാഗമായുണ്ടായ അപകടത്തിലെ കുറ്റക്കാരെ സംരക്ഷിക്കാനാണ് അന്വേഷണം വലിച്ചുനീട്ടുന്നതെന്നാണ് പരാതി.

2009 സെപ്തംബര്‍ 30ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വച്ച് കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളുമുള്‍പ്പടെ 45 പേര്‍രാണ് അന്ന് മരിച്ചത്.

.

Exit mobile version