കടകളില്‍ നിന്നും സ്ത്രീകളെ പറ്റിച്ച് പണവും സാധനങ്ങളും തട്ടുന്ന സംഘം സജീവം; മുന്നറിയിപ്പ്

ബൈക്കിലെത്തുന്ന സംഘം കടകള്‍ ലക്ഷ്യമിടുകയും ഇതിനു അന്‍പതു മീറ്റര്‍ അകലെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സംഘത്തിലെ ഒരാള്‍ സ്ത്രീകളുള്ള കടയില്‍ എത്തുകയും സാധനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും. ഒപ്പം രണ്ടായിരം രൂപയുടെ ചില്ലറയും ആവശ്യപ്പെടും. തുടര്‍ന്ന് സ്ത്രീകള്‍ ഇവര്‍ക്ക് സാധനങ്ങളും ചില്ലറയും നല്‍കും

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവം. കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ ചെറുകിട സ്ഥാപനങ്ങളും, വഴിയോര കച്ചവടക്കാരും ഇവരുടെ ഇരകളായി. ബൈക്കിലെത്തുന്ന സംഘമാണ് കച്ചവടക്കാരെ കബളിപ്പിച്ച് പണം തട്ടുന്നത്.

ബൈക്കിലെത്തുന്ന സംഘം കടകള്‍ ലക്ഷ്യമിടുകയും ഇതിനു അന്‍പതു മീറ്റര്‍ അകലെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സംഘത്തിലെ ഒരാള്‍ സ്ത്രീകളുള്ള കടയില്‍ എത്തുകയും സാധനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും. ഒപ്പം രണ്ടായിരം രൂപയുടെ ചില്ലറയും ആവശ്യപ്പെടും. തുടര്‍ന്ന് സ്ത്രീകള്‍ ഇവര്‍ക്ക് സാധനങ്ങളും ചില്ലറയും നല്‍കും.

ഇതു വാങ്ങിയ ശേഷം വണ്ടിയില്‍ വയ്ക്കാന്‍ എന്ന വ്യാജേന തിരിഞ്ഞു പണവും, സാധനവുമായി മുങ്ങും. സമാന തീരിടിയില്‍ വഴിയോര ലോട്ടറി കച്ചവടക്കാരിയില്‍ നിന്ന് സംഘം മുന്നൂറ് രൂപയുടെ ലോട്ടറിയും, രണ്ടായിരം രൂപയും തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ചിലര്‍ പരാതിയുമായി എത്തിയതോടെയാണ് കൂടുതല്‍ തട്ടിപ്പു വിവരങ്ങള്‍ പുറത്തു വരുന്നത്. അഥേസമയം തട്ടിപ്പ് സംഘത്തെ കുറിച്ച് ഒരു വിവരവുമില്ല. അപരിചിതരില്‍ നിന്നും പണം വാങ്ങിയ ശേഷം സാധനങ്ങള്‍ നല്‍കുകയും, ചില്ലറ ആവശ്യപ്പെടുന്നവരോട് മുന്‍കൂര്‍ പണം നല്‍കാതിരിക്കുകയുമാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള മുന്‍കരുതല്‍.

Exit mobile version