തിരുവനന്തപുരം: രണ്ടാഴ്ചയായി വെള്ളം ലഭിക്കാതെ വികാസ് ഭവനിലെ പോലീസ് കുടുംബങ്ങള്‍. തുള്ളി വെള്ളമില്ലാതെ 200ഓളം പോലീസ് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. രണ്ടാഴ്ചയായി ജലവിതരണം പണി മുടക്കിയതോടെയാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ടുവെങ്കിലും നാളിതുവരെ പരിഹാരം ഉണ്ടായില്ല. പോലീസ് ക്യാമ്പില്‍ നിന്നും ടാങ്കറില്‍ ജലം എത്തിച്ചാണ് അത്യാവശ്യ കാര്യങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. ജലവിതരണം മുടങ്ങിയതോടെ പാചകം ചെയ്യാനോ, കുട്ടികളെ സമയത്തിന് സ്കൂളില്‍ അയക്കാനോ കഴിയാത്ത സാഹചര്യമാണുള്ളത് കുടുംബങ്ങള്‍ പറയുന്നു.
ഡ്യൂട്ടി കഴിഞ്ഞു വരുന്ന പോലീസുകാര്‍ക്കും, പാതിരായ്ക്ക് ഡ്യൂട്ടിക്കിറങ്ങുന്നവര്ക്കോ കൈകാല്‍ കഴുകി ശുചിയാകാന്‍ പോലും സാധിക്കുന്നില്ല എന്നതാണ് ഏറെ വേദനാജനകം. അധികാരികളെ ബന്ധപ്പെട്ട് നിരവധി തവണ സമീപിക്കുകയും നടപടി ആകാതായതോടെ ഡിജിപിയുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചിരിക്കുകയാണ് ക്വാര്‍ട്ടേഴ്സ് അസോസിയേഷന്. പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും.
Discussion about this post