തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വയും ബുധനും രണ്ടു ദിവസം ഡ്രൈ ഡേ. തിങ്കളാഴ്ച വൈകീട്ട് ഏഴിന് ബിവറേജസിന്റെ മദ്യവില്പന ശാലകള്‍ അടയ്ക്കും. തുടര്‍ന്ന് വ്യാഴാഴ്ച മാത്രമെ മദ്യവില്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കൂ.
അര്‍ധവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച വൈകിട്ട് ഏഴിന് ശേഷം മദ്യ വില്പനശാലകള് അടിച്ചിടാന്‍ ബിവറേജസ് കോര്പറേഷന് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഒക്ടോബര്‍ ഒന്നിന് പതിവ് ഡ്രൈ ഡേ ആയതിനാല്‍ അന്നും മദ്യവില്പന ശാലകള്‍ അടഞ്ഞു കിടക്കും.
ഒക്ടോബര്‍ രണ്ട് ബുധനാഴ്ച ഗാന്ധിജയന്തി ആയതിനാല്‍ അന്നും ബാറുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ക്ക് അവധിയാണ്.
Discussion about this post