ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് മരട് ഫ്ലാറ്റുകള്‍. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. നിലവില്‍ കൂടുതലും സൈബര്‍ലോകമാണ് ഇതിന് ദൃക്സാക്ഷി ആയികൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ചണ്ഡാല ബാബ എന്ന വ്യക്തിയുടെ വാക്കുകള്‍ സൈബര്‍ ലോകത്ത് വലിയ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ്. ഇതോടെ ഈ പ്രസംഗം വിവാദവുമായി.
മരട് ഫ്ലാറ്റുകള്‍ പൊളിക്കണുമെന്ന പ്രതികരണവുമായാണ് ബാബ രംഗത്ത് വന്നത്. ഇതിനിടെ സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും ബാബ വിമര്‍ശിച്ചിരുന്നു. ഫ്ലാറ്റുകള്‍ പൊളിച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്നും ബാബ അറിയിച്ചു. മാത്രമല്ല ഇതില്‍ കേരളത്തിന്റെ ഖജനാവില്‍ നിന്നും പണം എടുത്ത് ഫ്ലാറ്റുടമകളുടെ നഷ്ടം നികത്താനൊരുങ്ങിയാല് അത് മറ്റൊരു പ്രശ്നത്തിന് വഴിവെക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തിന്റെ ഖജനാവിലെ പണം മുഖ്യമന്ത്രിയുടെയോ, മന്ത്രിമാരുടെ അപ്പൂപ്പന്റേയോ അപ്പന്റെയോ സ്വത്തല്ല എന്നായിരുന്നു ഇയാളുടെ പരാമര്‍ശം. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അപ്പൂപ്പന് വിളിച്ചതിന് തനിക്കെതിരെ കേസെടുക്കുമന്ന് ഭീഷണി ഉയര്‍ന്നതായി ബാബ പറയുന്നു. ഇപ്പോള്‍ ഈ ഭീഷണിക്ക് മറുപടി എന്ന നലിയിലാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചത്. പറഞ്ഞവാക്കില്‍ നിന്നും പിന്നോട്ടില്ല എന്ന് സൂചിപ്പിക്കുന്ന വീഡിയോ ആണ് ഇന്ന് പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഖജനാവില്‍ നിന്നും പണം എടുത്താല്‍
അപ്പൂപ്പന് മാത്രമല്ല അപ്പനെയും വിളിക്കുമെന്നും ബാബ വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞു.
Discussion about this post