മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം ഏറെ ചര്ച്ചചെയപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയതിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. ”ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്…” എന്ന ശ്രീലകത്തേക്കു നോക്കിയുള്ള മുഖ്യമന്ത്രിയുടെ ആകാംക്ഷയോടെയുള്ള ചോദ്യവും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.
പിണറായിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ അച്ഛനും മകനും തമ്മിലുള്ള സംഭാഷണത്തിലൂടെ സരസമായി ചിത്രീകരിക്കുകയാണ് സന്ദീപാനന്ദ ഗിരി. പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തന്നെ കാണാനെത്തിയ സഖാവിന് നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാന് നല്കി എന്നും സന്ദീപാനന്ദ ഗിരി കുറിയ്ക്കുന്നു. എന്നാല്‍ സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി.
തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിനു സമീപം ടെമ്പിള്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഗുരുവായൂര്‍ അമ്പലനടയില്‍ ആദ്യമായാണ് പിണറായി വിജയനെത്തിയത്. ക്ഷേത്രനടയില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ഗജവീരന്മാരെയടക്കം ഒരുക്കിയായിരുന്നു സ്വീകരണം. ഗജരത്നം പത്മനാഭന് അടക്കമുള്ള ആനകളും മുഖ്യമന്ത്രിക്ക് അകമ്പടിയൊരുക്കി.
Discussion about this post