കൊച്ചി; മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി ഇന്നു വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. ഇവിടേക്ക് തീര്‍ഥാടകരുടെ വന്‍ പ്രവാഹമാണ്. ഇന്നലെ മുതല്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ നിലയ്ക്കലെത്തി. എന്നാല്‍ ഇവരെ രാവിലെ മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാകൂവെന്ന് പോലീസ് നിലപാടെടുത്തു.
ഇതോടെ നിരവധി ഭക്തര്‍ ഇവിടെ കുടുങ്ങി. മാധ്യമങ്ങള്‍ അടക്കമുള്ളവരെ രാവിലെ മുതല്‍ കയറ്റിവിട്ടിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ഏഴു ദിവസത്തേക്കു കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദര്‍ശനം നടത്തി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ മലയിറങ്ങണമെന്നു ഡിജിപി അറിയിച്ചിട്ടുണ്ട്.
Discussion about this post