ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് കേസില്‍ നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മൂന്നംഗ സമിതിയ്ക്ക് രൂപം നല്കി സുപ്രീംകോടതി. ജസ്റ്റീസ് കെ ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും ഉടമകള്‍ക്ക് കിട്ടേണ്ട മുഴുവന്‍ തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തമെന്നും കോടതി നിര്‍ദേശിച്ചു.
മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. ഈ തുക ഫ്ളാറ്റ് ഉടമകളില്‍ നിന്ന് പിന്നീട് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
അതെസമയം ഒഴിഞ്ഞു പോകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണ്. ഞായറാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post