മലപ്പുറം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് ഇടതുപക്ഷം പാലായില്‍ ചെങ്കൊടി പാറിച്ചത്. എല്‍ഡിഎഫിന്റെ വിജയത്തിലും യുഡിഎഫിന്റെ ദയനീയ പരാജയത്തിലും സെല്‍ഫ് ട്രോളുമായി തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്തെത്തിയിരുന്നു. ‘യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം. നിയുക്ത എംഎല്‍എ മാണി സി കാപ്പന് അഭിനന്ദനങ്ങള്‍. തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ..’ എന്നായിരുന്നു ബല്‍റാം കുറിച്ചത്.
എന്നാല്‍ ഇപ്പോള്‍ വിടി ബല്‍റാമിനെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. ‘ആരും വെറുതേ പറഞ്ഞ് ആശ്വസിക്കാനായി മാത്രം പോസ്റ്റ് ഇട്ട് പോകരുത്, ഓരോ ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കൂടി കുടിച്ചിട്ട് പോകണം’ എന്നാണ് അന്‍വര്‍ എംഎല്‍എ കുറിച്ചത്. കൂടാതെ പൈനാപ്പിള്‍ ജ്യൂസ് തയ്യാറാക്കുന്ന ഒരു വീഡിയോ കൂടി പങ്കുവെച്ചായിരുന്നു പരിഹാസം. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Discussion about this post