തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ കോട്ട കാത്ത് എസ്എഫ്‌ഐ. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. മത്സരം നടന്ന 6 സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി 1803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎസ്യു സ്ഥാനാര്‍ഥിയെ തറ പറ്റിച്ചത്.
മറ്റ് സീറ്റുകളില്‍ എതിരില്ലാതെ തന്നെ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മത്സരിച്ചപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ക്ക്
അഞ്ഞൂറിന് പുറത്ത് വോട്ടുകള്‍ നേടി. എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളാകട്ടെ മുന്നൂറിലേറെ വോട്ട് നേടി.
എസ്എഫ്ഐയെ ക്യാമ്പസില്‍ നിന്നും ഇല്ലാതാക്കാനുള്ള കെഎസ്‌യു- എബിവിപി ശ്രമങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടി നേരിട്ടത്. ക്യാംപസിനുള്ളിലെ കത്തിക്കുത്ത് കേസ്, പിഎസ്സി പരീക്ഷാ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ എസ്എഫ്ഐ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് നടന്നത്.
ചെയര്‍മാന്‍-(എസ്എഫ്‌ഐ-2219, കെഎസ്യു- 416), വൈസ് ചെയര്‍പേഴ്സണ്‍ (എസ്എഫ്ഐ-2088, കെഎസ്യു-536), ജനറല്‍ സെക്രട്ടറി (എസ്എഫ്ഐ-2169, കെഎസ്യു-446), ആര്‍ട്സ് ക്ലബ് സെക്രട്ടറി (എസ്എഫ്ഐ-2258, കെഎസ് യു-363) എന്നിങ്ങനെ വോട്ടുനേടിയാണ് എസ്എഫ്ഐ വിജയിച്ചത്.
Discussion about this post