കല്പറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ മാറ്റിവെച്ചു. വ്യാപാരികളുടേയും നാട്ടുകാരുടെയും കനത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബര്‍ ഒന്നിന് യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം ഡല്‍ഹിക്ക് പോകുമെന്നും യുഡിഎഫ് അറിയിച്ചു.
മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രി യാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.
24 മണിക്കൂര്‍ ഹര്‍ത്താലാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപാതാ 766 -ലുള്ള രാത്രി യാത്രാ നിരോധനത്തില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നിലവില്‍ വയനാട്ടില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നുവരികയാണ്.
ദേശീയപാതാ 766ല്‍ നിലവില്‍ രാത്രിയിലുള്ള ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
Discussion about this post