ദൈവ നിശ്ചയം അംഗീകരിക്കുന്നു; വിജയമോ പരാജയമോ തളര്‍ത്തില്ല, എന്നും ജനങ്ങള്‍ക്കൊപ്പമെന്ന് ജോസ് ടോം

51,194 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം നേടിയത്.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ പരാജയത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്നാണ് ജോസ് ടോം പറയുന്നത്. ഒരു തെരഞ്ഞെടുപ്പ് വിജയമോ പരാജയമോ തന്നെ തളര്‍ത്തില്ലെന്നും എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.

‘പരാജയം ആരുടേയും അവസാനമല്ല. ജനങ്ങളും ദൈവവും നിശ്ചയിച്ചത് ഇതാണ്. ആ വിധിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു. പാലാ വിട്ട് എവിടെയും പോകാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. മുമ്പ് പ്രവര്‍ത്തിച്ചതു പോലെ തുടര്‍ന്നും ജനങ്ങളുടെ ഇടയില്‍ ഉണ്ടാകും’ ജോസ് ടോം പറയുന്നു.

51,194 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം നേടിയത്. മുത്തോലി, എലിക്കുളം, പാലാ നഗരസഭ, കൊഴുവനാല്‍ എന്നിവിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് ലീഡ് നിലനിര്‍ത്താനായത്. എന്നാല്‍ തുടക്കം മുതലേ വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്.

Exit mobile version