പാലാ: കെഎം മാണിയുടെ പിന്തുടര്ച്ചയായി ആര് എത്തുമെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം അറിയാം. പാലായിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇടുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്. 10000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി വിജയം നേടുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
ബിഡിജെഎസിന്റെ അടക്കം വോട്ട് ഇടതുമുന്നണിക്ക് ലഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും ആയതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു. പാലാ കാര്‍മ്മല്‍ സ്കൂളില്‍ രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണുക.
14 ടേബിളിലായാണ് വോട്ടെണ്ണല്‍ നടത്തുന്നത്. 10.30ഓടെ അന്തിമചിത്രം തെളിയും. ആദ്യം തപാല്‍ വോട്ടുകളും പോസ്റ്റല്‍ വോട്ടുകളുമാണ് എണ്ണുന്നത്. സ്ട്രോങ് റൂം തുറന്ന് കഴിഞ്ഞു. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post