കൊച്ചി: മരട് ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധവും ജലവിതരണവും നിര്‍ത്തിയതോടെ ജനറേറ്ററും കുടിവെള്ളവുമെത്തിച്ച് ഫ്‌ളാറ്റിലെ താമസക്കാര്‍. വാടകയ്ക്ക് ലോറികളില്‍ വലിയ ജനറേറ്ററുകള്‍ എത്തിച്ചും കുടിവെള്ളമെത്തിക്കുന്ന ഏജന്‍സികളില്‍ നിന്നും വലിയ കാനുകളില്‍ വെള്ളം ശേഖരിച്ചുമാണ് അവര്‍ പ്രതിസന്ധി തരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ്് താമസക്കാരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കെഎസ്ഇബി അധികൃതര്‍ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷന്‍ ഒഴിവാക്കിയത്. ഇവിടേക്കുള്ള ജലവിതരണം ജല അതോറിറ്റിയും തടഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ ഇവര്‍ പൂര്‍ണമായും പ്രതിസന്ധിയിലാവുകയായിരുന്നു.
വൈദ്യുതിയും വെള്ളവും നിലച്ചാലും മാന്‍ തയ്യാറാവില്ലെന്നാണ് താമസക്കാരുടെ ഇപ്പോഴുമുള്ള നിലപാട്. തുടര്‍ന്നാണ് ജനറേറ്ററും വെള്ളവും ഏജന്‍സികളെ ഉപയോഗിച്ച് എത്തിച്ചത്.
സര്‍ക്കാര്‍ നീക്കത്തിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റാന്തല്‍ സമരം നടത്തുമെന്ന് ഫ്ളാറ്റ് ഉടമകള്‍ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 29നകം ഉടമകളെ പൂര്‍ണമായും ഒഴിപ്പിച്ച് ഫ്ളാറ്റ് പൊളിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
Discussion about this post