കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ തിരിച്ചെടുക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം ഇത്തരത്തില്‍ നിയമിച്ചവരെ പിരിച്ചുവിടണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം നടപ്പിലാക്കി വിശദമായ സത്യവാങ്മൂലം സമര്‍പിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കോടതി നിര്‍ദേശം നല്‍കി
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 2018 എംപാനല്‍ ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. പിഎസ്സി റാങ്ക് പട്ടികയിലുളളവരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഇത്രയും അധികം ഡ്രൈവര്‍മാരെ ഒരുമിച്ച് പിരിച്ചുവിട്ടത് കെഎസ്ആര്‍ടിയില്‍ യാത്രാ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് അടിയന്തര പ്രതിസന്ധി പരിഹരിക്കാന്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നിയമിക്കുകയായിരുന്നു. ഇവരെ ഉടന്‍ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post