കണ്ണൂര്‍: ‘ആദ്യമൊക്കെ ചെറിയ ഭയമുണ്ടായിരുന്നു, മുകളിലെത്തുമ്പോള്‍ ഛര്‍ദിക്കും. ഇന്ന്, എത്ര ഉയരത്തിലുള്ള തെങ്ങിലും ചെത്താന്‍ കയറും’ വിധി പലയിടത്തും തോല്‍പ്പിക്കാന്‍ ശ്രമിപ്പിച്ചപ്പോഴും തളരാതെ പോരാടിയ ഷീജയുടെ വാക്കുകളാണ് ഇത്. അനിയന് തെങ്ങില്‍ നിന്ന് വീണ് മരിച്ചതിനു ശേഷമാണ് ഷീജയുടെ ജീവിതത്തില്‍ ഇരുട്ട് വീണു തുടങ്ങിയത്. അനിയനു പിന്നാലെ ഭര്‍ത്താവിനും അപകടം സംഭവിക്കുകയായിരുന്നു.
വീട്ടിലെ അടുപ്പ് പുകയാന്‍ ഒടുവില്‍ കള്ള് ചെത്ത് തൊഴിലാക്കുകയായിരുന്നു ഷീജ. ചെത്ത് തൊഴിലാളിയായിരുന്ന ഭര്‍ത്താവിന് വാഹന അപകടത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു. ജീവിതത്തില്‍ പിടിച്ചുകയറാന്‍ ഷീജയ്ക്ക് മുന്പില് കണ്ട വഴി കള്ള് ചെത്ത് മാത്രമായിരുന്നു. ആളുകള്‍ കാണുമ്പോള്‍ എന്ത് വിചാരിക്കുമെന്ന് കരുതി നാണം കാരണം ഒളിച്ചിരുന്ന സമയമുണ്ടായിരുന്നു. ഇന്ന് പക്ഷേ ഷീജ അഭിമാനത്തോടെ പറയും, ഞാന്‍ കള്ള് ചെത്തിയാണ് ജീവിക്കുന്നതെന്ന് ഷീജ പറയുന്നു.
‘ഒരു തെങ്ങില്‍ ദിവസവും മൂന്ന് തവണ കയറിയിറങ്ങണം. അങ്ങനെ എട്ട് തെങ്ങില്‍ നിന്നാണ് ദിവസേന കള്ളെടുക്കുന്നത്. ഇനി ഒരാഗ്രമുണ്ട് മനസില്‍. കള്ള് ചെത്തിക്കഴിഞ്ഞുള്ള സമയം ഓട്ടോ ഓടിക്കണം. ഒരു ഓട്ടോക്കാരി കൂടിയാകാനുള്ള കാത്തിരിപ്പാണിനി’ ഷീജ പറയുന്നു.
Discussion about this post