തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ പ്രതികരണവുമായി എന്‍ പീതാംബരക്കുറുപ്പ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും വട്ടിയൂര്‍ക്കാവില്‍ തനിക്ക് വിജയ സാധ്യതയുണ്ടെന്നും ഒരു മാധ്യമത്തിനോട് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ തന്റെ പാര്‍ട്ടിയിലെ ചിലരും സിപി എമ്മുകാരും ഉള്‍പ്പെടെയാണ് പ്രചാരണം നടത്തുന്നതെന്ന് പീതാംബരക്കുറുപ്പ് വ്യക്തമാക്കി. താന്‍ വൃദ്ധനാണെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവര്‍
സ്വന്തം അച്ഛനെ വീട്ടില്‍നിന്ന് ഇറക്കിവിടുന്ന ശീലമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിളക്ക് കത്തിച്ചുവെക്കുന്നിടത്ത് ഈച്ച, പൂച്ചി, ചെല്ലി, കരിവണ്ട്,കൊതുക് തുടങ്ങിയ പ്രാണികള്‍ ആരും വിളിക്കാതെ വരും. അവര്‍ വിളക്ക് അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യും. പക്ഷെ വിളക്ക് കത്തിയെരിയും. ഭീഷണി ഭയക്കുന്ന ആളല്ല താന്‍. തടിയുടെ വലിപ്പം കണ്ട് ഉളിയെറിഞ്ഞ് ഓടുന്ന തച്ചനല്ല താന്‍. വിജയസാധ്യതയുള്ളതിനാല്‍ തന്നെ പരിഗണിക്കണമെന്ന അഭ്യര്‍ഥന നേതാക്കന്മാര്ക്കു മുന്നില്‍ വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post