കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായുളള നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. കുടിവെളള, വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കാണിച്ച് മരടിലെ ഫ്‌ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു. കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയുമാണ് ഫ്‌ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചത്.
നാളെ ഫ്‌ളാറ്റുകളിലേക്കുളള വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്നാണ് കെഎസ്ഇബി നോട്ടീസില്‍ പറയുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്ന നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിരിക്കുന്നത്.
Discussion about this post