കോഴിക്കോട്: ജനിച്ച ഉടനെ ജലസംഭരണിയിലേയ്ക്ക് വീണുപോയ കുട്ടിയാനയെ പരിചരിക്കാനുള്ള പാച്ചിലിലാണ് കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജനങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും. ജനിച്ച ഉടനെ ആനക്കുട്ടി മുതുകാട് ജലസംഭരണിയില്‍ പെട്ടുപോവുകയായിരുന്നു. ശേഷം നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും കുട്ടിയാനയെ ഉപേക്ഷിച്ച് കടന്നു തള്ളയാന കടന്നു കളഞ്ഞു.
ചക്കിട്ടപ്പാറ മുതുകാടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം. റിസർവോയറിന്റെ തീരത്ത് ചെരിഞ്ഞമേഖലയിൽ പ്രസവിച്ച ആനക്കുട്ടി റിസർവോയറിലേക്ക് തെന്നി വീഴുകയായിരുന്നു. ആനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ തിരഞ്ഞ് എത്തിയത്.
രാവിലെ ഏഴ് മണിയോടെ എസ്റ്റേറ്റിലെത്തിയ ടാപ്പിങ് തൊഴിലാളികളാണ് ചെളിയിൽ പൂണ്ടുപോയ ആനക്കുട്ടിയെ കാണുന്നത്. ശേഷം തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ കരയ്ക്കു കയറ്റുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടർമാരും സ്ഥലത്തെത്തി. എന്നാൽ കുഞ്ഞിനെ തേടി തള്ളയാന എത്തിയിട്ടില്ല. തള്ളയാനയുടെ പരിചരണം കിട്ടിയില്ലെങ്കിൽ കുട്ടിയാനയുടെ കാര്യം എന്താവും എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് നാട്ടുകാർ പറയുന്നു.