തിരുവനന്തപുരം: വീഡിയോ വൈറലാകുവാന്‍ പടിച്ച പണി പലതും നാം എടുക്കാറുണ്ട്. ജീവന് പണയപ്പെടുത്തി വരെ ചെയ്യാറുണ്ടെന്ന് സാരം. ഇത്തരം സാഹസികതയിലൂടെ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എത്ര അപകടങ്ങള്‍ കണ്മുന്പില് കണ്ടാലും അതില്‍ നിന്ന് ഒരിക്കലും പാഠം പഠിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. പിന്നെയും സാഹസികതയ്ക്ക് പിന്നാലെ പായും.
അത്തരത്തില്‍ ഒരു സാഹസികത തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പിഞ്ചുകുഞ്ഞിനെ ബൈക്കിന്റെ ടാങ്കിനു മുകളില്‍ കിടത്തി ചീറി പായുന്നതാണ് വീഡിയോ. കുഞ്ഞിന്റെ ജീവന് വെച്ച് പന്താടിയ വീഡിയോയ്ക്കെതിരെ വന്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോള്‍ ഈ വീഡിയോയ്ക്കെതിരെ പോലീസും രംഗത്ത് വന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു കൊണ്ട് ട്രോള്‍ രൂപേണയാണ് സന്ദേശം നല്‍കുന്നത്. ഇത് അലങ്കാരമല്ല, അഹങ്കാരമാണെന്ന് കുറിച്ചുകൊണ്ട് പോലീസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അറിഞ്ഞുകൊണ്ട് അപകടം ക്ഷണിച്ചു വരുത്തരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വീഡിയോയിലെ ആ പിതാവിനെ അല്ലെങ്കില്‍ കുഞ്ഞിനെ വെച്ച് അഭ്യാസം നടത്തിയവനെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.
Discussion about this post