തിരുവനന്തപുരം: കേരളത്തിലെ പായയ്ക്കും നാരിനും ആവശ്യക്കാര്‍ ഏറെ. ഇനി മുതല്‍ ഇവിടുത്തെ മുള ഉല്‍പ്പന്നങ്ങള്‍ ബഹ്‌റൈനിലും തിളങ്ങും. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ കയറ്റിവിടും. വ്യവസായ മന്ത്രി ഇപി ജയരാജനാണ് ഈ കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
കേരളത്തില്‍ നിന്ന് പായയും നാരും ബഹ്‌റൈനിലേക്ക് കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ചു. കേരളത്തിലെ മുളയുടെ ഈടും ഉറപ്പും തിരിച്ചറിഞ്ഞ് ബഹ്‌റൈനില്‍ നിന്നും ആവശ്യക്കാരെത്തുകയായിരുന്നു. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ കയറ്റിവിടും. വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഇക്കാര്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേസ്റ്റിലൂടെ വിശദീകരിച്ചു.
വ്യവസായ മന്ത്രിയുടെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം.
വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷന്‍ ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നു. കേരളത്തിലെ മുളയില്‍ നിര്‍മിക്കുന്ന നാരും പായയുമാണ് അയയ്ക്കുന്നത്. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ അയയ്ക്കും. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് സീല്‍ ചെയ്യുന്ന പണികള്‍ സ്ഥാപനത്തില്‍ പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖം വഴിയാണ് ചരക്ക് കൊണ്ടുപോവുക. ബഹ്റൈനിലെ പരിസ്ഥിതി സൗഹൃദ നിര്‍മാണ ആവശ്യങ്ങള്‍ക്കാണ് ഈ മുളയുല്‍പന്നങ്ങള്‍ ഉപയോഗിക്കുക. കേരളത്തിലെ മുളയുടെ ഈടും ഉറപ്പും തിരിച്ചറിഞ്ഞാണ് ബഹ്റൈനില്‍ നിന്നും ആവശ്യക്കാരെത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ മുളയുല്‍പ്പന്നങ്ങള്‍ ബഹ്റൈനിലേക്ക് കയറ്റിയയക്കും. നേരത്തെ മാലിയിലേക്കും ദുബായിലേക്കും കയറ്റിയയച്ചിരുന്നു.
ആവശ്യമായ അസംസ്‌കൃതവസ്തു സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 1500 ഏക്കറില്‍ മുള നടാനും സ്ഥാപനം തുടക്കമിട്ടിട്ടുണ്ട്. കണ്ണൂര്‍ ആറളത്ത് മുന്നൂറേക്കര്‍ വനഭൂമിയില്‍ മുള വച്ചുപിടിപ്പിക്കും. മുള്ളില്ലാത്ത, 80 ശതമാനവും ഉപയോഗിക്കാനാകുന്ന ആനമുള, സ്റ്റോക്ക് സി മുളകളാണ് വച്ചുപിടിപ്പിക്കുന്നത്. പ്രതിസന്ധിയിലായിരുന്ന ബാംബൂ കോര്‍പറേഷനെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ ഉയരങ്ങളിലേക്ക് നയിക്കുകയാണ്.
Discussion about this post