പാലക്കാട്: ഇന്ത്യൻ സ്റ്റാർ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഈ വർഷത്തെ ഇന്ത്യൻ സ്റ്റാർ യൂത്ത് ഐകോണിക്ക് അവാർഡ് പിഎം വ്യാസന്. യുവാക്കൾക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരം പ്രശസ്തിപത്രവും ബാഡ്ജും അടങ്ങുന്നതാണ്. ഒക്ടോബറിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.
രാജ്യത്തെ വിവിധ മേഖലകളിലെ യുവാക്കളുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ഇന്ത്യൻ സ്റ്റാർ ബുക്ക് ഓഫ് റെക്കോർഡ്‌സ് അവാർഡ് നൽകുന്നത്. വ്യാസൻ രചിച്ച ചാമ്പക്ക എന്ന പുസ്തകത്തിനും സാഹിത്യരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുമാണ് പുരസ്‌കാരനേട്ടം.
പാലക്കാട് അരകുറുശ്ശി സ്വദേശിയായ വ്യാസൻ, തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീ സീസ് ഇൻഫോലോജിക്‌സ് എന്ന കമ്പനിയുടെ പെരിന്തൽമണ്ണ ബ്രാഞ്ചിൽ എസ്ഇഒ സ്‌പെഷ്യലിസ്റ്റ് ആയാണ് ജോലി ചെയ്യുകയാണ്.
Discussion about this post