പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ വൈകിട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇന്ന് അര്‍ധരാത്രി മുതല്‍ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിലക്കല്‍, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ നിലവില്‍ വരും. തീര്‍ത്ഥാടകര്‍ക്കും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്കും ഇളവ് നല്‍കും.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം പരാജയമായിരുന്നു. യോഗത്തില്‍ നിന്ന് യുഡിഎഫും ബിജെപിയും ഇറങ്ങിപ്പോയി. സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തതിനാലാണ് യോഗം ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല. എന്നാല്‍ കോടതി എന്ത് തീരുമാനിച്ചാലും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.