തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയിലാണ് പാര്‍ട്ടികള്‍. ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാന്‍ ഇന്ന് കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം ചേരുക.
മുന്നണി സീറ്റുവിഭജനം പൂര്‍ത്തിയാവാത്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്നത്തെ യോഗം അന്തിമരൂപം നല്കാന് ഇടയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് പൊതു തീരുമാനങ്ങളാവും പ്രധാനമായും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവുക. ഒരിക്കല്‍ക്കൂടി യോഗംചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുള്ള ധാരണ.
ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക നല്കാന് എല്ലാം ഡിസിസി അധ്യക്ഷന്മാരോടും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. പല ജില്ലകളിലും ഈ സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. എറണാകുളവും ഇടുക്കിയും അടക്കം പല ജില്ലകളും തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ്.
Discussion about this post