കൊച്ചി: പള്ളുരുത്തി അഗതി മന്ദിരത്തില്‍ വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയ കേസെടുത്തു. സംഭവത്തില്‍ അന്‍വര്‍ ഹുസൈനെ വിളിച്ച് വരുത്തി വിശദീകരണം തേടും.
കഴിഞ്ഞ ദിവസമാണ് വയോധികയെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഗതിമന്ദിരത്തിലാണ് വയോധികയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്.
മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയ അമ്മയെയാണ് സൂപ്രണ്ട് മര്‍ദ്ദിച്ചത്. വയോധികയെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മാതൃഭൂമിയാണ് പുറത്തുവിട്ടത്.
Discussion about this post