തൃശ്ശൂര്‍: രാജ്യത്ത് അനുദിനം നിരവധി ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകളാണ് നടക്കുന്നത്. പലപ്പോഴും ബാങ്കിന്റെ പേര് പറഞ്ഞ് കസ്റ്റമറില്‍ നിന്ന് ഒടിപി നമ്പര്‍ കൈക്കലാക്കിയാണ് തട്ടിപ്പ് നടക്കാറുള്ളത്. ഇപ്പോഴിതാ അതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാന് ട്രോളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരളാ പോലീസ്.
പണ ഇടപാടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഒടിപി നമ്പര്‍ ഒരിക്കലും മറ്റൊരാളുമായി പങ്കുവെയ്ക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കുന്ന ട്രോളാണ് കേരളാ പോലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. കുമ്പളങ്ങി നൈറ്റ്സിലെ രംഗമാണ് ട്രോളിനായി പോലീസ് ഉപയോഗിച്ചിരിക്കുന്നത്.
അതീവ സുരക്ഷാ ആവശ്യമുളള ഇടപാടുകള്‍ക്ക് നല്കപ്പെടുന്ന ഒടിപി നമ്പര്‍ യാതൊരു കാരണവശാലും മറ്റ് വ്യക്തികള്‍ക്ക് നല്‍കരുതെന്നും ഒരിക്കലും ഉത്തരവാദിത്വപ്പെട്ട ആരും ഈ നമ്പര്‍ നിങ്ങളോട് ചോദിക്കില്ലെന്ന കാര്യം ഓര്‍ക്കണമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കേരളാ പോലീസ് കുറിച്ചത്.
Discussion about this post