മലപ്പുറം: മലപ്പുറത്ത് മതപഠനകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖാണ് (34) അറസ്റ്റിലായത്. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു 17കാരിയായ വിദ്യാര്‍ത്ഥ പീഡനത്തിനിരയായെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ കൊളത്തൂര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തെ തുടര്‍ന്ന് ഇവിടെയുള്ള മറ്റു പെണ്‍കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. രക്ഷിതാക്കള്‍ എത്തുന്ന വരെ മറ്റ് 11 പേരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ മാതാപിതാക്കളോടൊപ്പമാണ്. മലപ്പുറത്തിന് പുറമേ പാലക്കാട്, എറണാകുളം, കണ്ണൂര്‍ മംഗലാപുരത്തെ വിദ്യാര്‍ത്ഥിനികളും ഇവിടെ പഠിക്കുന്നുണ്ട്. എല്ലാവരും 18 വയസിന് താഴെയുള്ളവരാണ്.
Discussion about this post