തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ചെറുനാരങ്ങയുടെ വില 200 രൂപ വരെയാണ് വര്‍ധിച്ചത്. നൂറ് രൂപ വരെയാണ് കിലോയ്ക്ക് നിന്ന നില്പ്പില് വര്‍ധിച്ചത്.
ഒരു കിലോ ചെറുനാരങ്ങയ്ക്ക് 200 രൂപ വരെയാണ് ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ 80 രൂപയ്ക്കാണ് നാരങ്ങ വിറ്റത്.
തമിഴ്നാട്ടില്‍ നിന്നും നാരങ്ങ വരുന്നത് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം, വരും ദിവസങ്ങളിലും നാരങ്ങയുടെ വരവ് കുറഞ്ഞാല്‍ നാരങ്ങ വെളളത്തിന്റെയും അച്ചാറിന്റെയും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Discussion about this post