തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭത്തില്‍ യുവാവ് പിടിയില്‍. നെയ്യാറ്റിന്‍കര തിരുപുറം മാവിളക്കടവ് കഞ്ചാംപിഴിഞ്ഞി ഏലംതോട്ടത്തില്‍ വീട്ടില്‍ അജീഷി(24)ആണ് പിടിയിലായത്. വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ തമ്പാനൂരുള്ള ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസ് സേ്റ്റഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.